രണ്ട് ദിവസങ്ങളിലായി നടന്ന ബെംഗളൂരു ബെംഗളൂരു ഡിആർഡിഒ ഓണാഘോഷം സമാപിച്ചു. കവിയും മലയാളം മിഷൻ ഡയറക്ട‌റുമായ മുരുകൻ കാട്ടാക്കട ഓണാഘോഷം ഉദ്ഘാടനം ചെയ്‌തു. ഓണാഘോഷക്കമ്മിറ്റി ചെയർമാൻ ഡോ.കെ.അനിൽകുമാർ അധ്യക്ഷത വഹിച്ചു. സെക്രട്ടറി രാഹുൽ, ഓർഗനൈസിങ് സെക്രട്ടറി ദിലീപ്, ഡിആർഡിഒ സി.വി.രാമൻ, നഗർ എസ്‌റ്റേറ്റ് മാനേജർ സി. ഇന്ദു എന്നിവർ പ്രസംഗിച്ചു.
ഡിആർഡിഒയിലെ കലാകൂട്ടായ്‌മയായ മഞ്ചാടിക്കൂട്ടത്തിൻ്റെ ഓണനിലാവ് പരിപാടി അരങ്ങേറി.
ഇന്നലെ പൂക്കളമത്സരം, ഓണസദ്യ, ബേക്കറി ജംങ്ഷൻ ബാൻഡും മൃദുല വാരിയരും അവതരിപ്പിക്കുന്ന സംഗീതനിശ എന്നിവയുണ്ടായി.

Related Posts