ശ്രീമുത്തപ്പൻ സേവാസമിതി ട്രസ്റ്റിൻ്റെ പതിനേഴാമത് മുത്തപ്പൻ തിരുവപ്പന മഹോത്സവം ഫെബ്രുവരി 8, 9 തീയതികളിൽ കല്യാൺ നഗർ ബാബുസപാളയ അഗറ റെയിൽവേ ഗേറ്റിന് സമീപം നടക്കും.

8-ന് പുലർച്ചെ 4.30-ന് ഗണപതിഹോമം. 9.30-ന്‌ കൊടിയേറ്റം. 12-ന് ദൈവത്തെ മലയിറക്കൽ. ഉച്ചയ്ക്ക് 2.30ന് നേർച്ച വെള്ളാട്ടം(ഭക്ത കുടുംബങ്ങളുടെ പ്രാർത്ഥന സൗകര്യാർത്ഥം ഏർപ്പെടുത്തിയത്) വൈകിട്ട് 5.30-ന് മുത്തപ്പൻ വെള്ളാട്ടം. വൈകിട്ട് 6ന്‌ അഗറ മുത്തുരായ ആഞ്ജനേയ ക്ഷേത്രത്തിൽനിന്ന് ഘോഷയാത്ര ആരംഭിക്കും. രാത്രി ഏഴിന് നൃത്തനിത്യങ്ങൾ, കലാപരിപാടികൾ. 8-ന്‌ കലശം വരവ്. 9.30-ന് തിരുമുടിയഴിക്കൽ.

9-ന് രാവിലെ ഒമ്പതുമുതൽ മുത്തപ്പൻ തിരുവപ്പന തിറ. 11-ന് സാംസ്‌കാരിക സമ്മേളനം. 11.30ന് ശ്രീജിത്ത് ഐ പി എസിൻ്റെ പ്രഭാഷണം, 12.00 മുതൽ മഹാ അന്നദാനം. ഒരുമണിക്ക് പള്ളിവേട്ട. രണ്ടിന് പ്രശസ്ത സിനിമാ പിന്നണി ഗായകർ പന്തളം ബാലൻ, ദുർഗ്ഗാ വിശ്വനാഥ് എന്നിവർ നയിക്കുന്ന ഭക്തിഗാനസുധ.
വൈകീട്ട് ആറിന് നൃത്തനൃത്യങ്ങൾ, വൈകിട്ട് 6.30ന് അന്നദാനം. 8.00 ന് സമ്മാന കൂപ്പൺ നറുക്കെടുപ്പ്. 9.00ന് തിരുമുടിയഴിക്കൽ.

സിനിമാതാരങ്ങളായ ലക്ഷ്മി ഗോപാലസ്വാമി, മുൻ മന്ത്രിയും കെ ആർ പുരം എം എൽ എയുമായ ബൈരതി ബസവരാജ്, അശ്വത് നാരായൺ, മുൻ ബി.ബി.എം.പി കോർപ്പറേറ്റർമാരായ പദ്മനാഭ റെഡ്ഡി, രാജണ്ണ തുടങ്ങിയവർ ചടങ്ങുകളിൽ സംബന്ധിക്കും. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 9880054034.

Related Posts