വിരാട് വിശ്വകർമ്മ ക്രെഡിറ്റ് കോപ്പറേറ്റീവ് സൊസൈറ്റി ലിമിറ്റഡിൻ്റെ ഓണാഘോഷം ‘ഒന്നിച്ചൊരോണം’ നവംബർ 2ന് ശേഷാദ്രിപുരം എ വി വരദാചാർ കലാക്ഷേത്രയിൽ വച്ച് വിവിധ പരിപാടികളോടെ ആഘോഷിക്കും. രാവിലെ 9 മണിക്ക് വിശ്വകർമ്മ പൂജയോടുകൂടി ആരംഭിക്കുന്ന പരിപാടിയിൽ കുട്ടികളുടെ കലാപരിപാടികൾ, ഫാൻസി ഡ്രസ്സ്, തിരുവാതിര, കൈകൊട്ടിക്കളി, സിനിമാറ്റിക് ഡാൻസ് എന്നിവ അരങ്ങേറും.
സാംസ്‌കാരിക സമ്മേളനത്തിൽ സാമൂഹ്യ സാംസ്‌കാരിക രംഗത്തെ പ്രമുഖർ പങ്കെടുക്കും. 10, 12 ക്ലാസ്സുകളിൽ ഉന്നത വിജയം നേടിയ കുട്ടികളെ ചടങ്ങിൽ ആദരിക്കും. 12.30ന് വിഭവ സമൃദ്ധമായ ഓണസദ്യ ഉണ്ടായിരിക്കും. കേരള കലാക്ഷേത്ര അവതരിപ്പിക്കുന്ന മെഗാ മ്യൂസിക്കൽ നൈറ്റ് ഓണാഘോഷത്തിനു മാറ്റുകൂട്ടും. കൂടുതൽ വിവരങ്ങൾക്ക് 94803 34348

