കർണാടകയിൽ ഈ മാസം 29വരെ മഴക്ക് സാധ്യതയുണ്ടെന്ന് ഇന്ത്യൻ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം (ഐ. എം.ഡി) അറിയിച്ചു. അറബിക്കടലിൽ രൂപം കൊള്ളുന്ന ന്യൂനമർദം മൂലമാണ് മഴ ദക്ഷിണ കന്നട, ഉത്തര കന്നട, ഉടുപ്പി തുടങ്ങിയ തിരദേശ ജില്ലകളിൽ രാത്രി ഇടിമിന്നലോടുകൂടിയ ശക്തമായ മഴക്ക് സാധ്യതയുള്ളത്. കുടക്, ചിക്കമഗളൂരു, ഹാസൻ, ശിവമൊഗ്ഗ ജില്ലകളിൽ വൈകുന്നേരങ്ങളിൽ കനത്തമഴ ഉണ്ടാകും.
ബെളഗാവി, വിജയപുര, ബാഗൽകോട്ട്, കലബുറഗി ജില്ലകളിൽ ഇടിമിന്നലോടു കൂടിയ മഴക്കും ധാർവാഡ്, ഹവേരി, ഗദഗ്, ദാവങ്കരെ, വിജയനഗര, ബെല്ലാരി, കൊപ്പാൽ, റായ്ച്ചൂർ, ബീദർ എന്നിവിടങ്ങളിൽ വ്യാപകമായ മഴക്കും സാധ്യതയുണ്ട്.

മൈസൂരു, മാണ്ഡ്യ എന്നിവിടങ്ങളിൽ മിതമായ രീതിയിൽ മഴയും ബംഗളൂരു അർബൻ, ബംഗളൂരു റൂറൽ, രാമനഗര, കോലാർ, തുമകുരു, ചിക്കബെല്ലാപൂർ, ചിത്രദുർഗ ജിലകളിൽ വൈകിട്ടോ രാത്രിയോ ഇടിമിന്നലോടുകൂടിയ മഴയും പ്രതീക്ഷിക്കാം. 23 വരെ കർണാടക തിരത്ത് മണിക്കൂറിൽ 55 കിലോമീറ്റർ വരെ വേഗത്തിൽ കാറ്റുവീശാൻ സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്ന് ഐ.എം.ഡി മുന്നറിയിപ്പ് നൽകി.

Related Posts