ബെംഗളൂരുവിൽ നിന്ന് കേരളത്തിലേക്കും തിരിച്ചും സർവീസ് നടത്താനിരുന്ന ഏതാനും പ്രത്യേക ട്രെയിനുകൾ ദക്ഷിണ-പശ്ചിമ റെയിൽവേ റദ്ദാക്കി. സർവീസ് നടത്താനുള്ള പ്രയാസംകാരണമാണ് ട്രെയിനുകൾ റദ്ദാക്കിയതെന്ന് റെയിൽവേ അറിയിച്ചു. ഓണം യാത്രയ്ക്ക് മുന്നോടിയായി പ്രഖ്യാപിച്ച പ്രത്യേക ട്രെയിനുകൾ പിൻവലിച്ചതോടെ കേരളത്തിലേക്കുള്ള യാത്ര ആസൂത്രണം ചെയ്തിരുന്ന യാത്രക്കാർ ആശങ്കയിലാണ്.
ഓണം സീസണിൽ കേരളത്തിലേക്കുള്ള യാത്രയ്ക്കായി പ്രത്യേക ട്രെയിനുകളെ ആശ്രയിച്ചിരുന്ന ആയിരക്കണക്കിന് യാത്രക്കാർക്ക് ഈ തീരുമാനം വലിയ തിരിച്ചടിയായിരിക്കുകയാണ്. യാത്രക്കാർക്ക് ബദൽ ക്രമീകരണങ്ങൾ മുൻകൂട്ടി പരിശോധിക്കണമെന്ന് റെയിൽവേ അധികൃതർ നിർദേശിച്ചു.
റദ്ദാക്കിയ സർവീസുകൾ:
06555 എസ്.എം.വി.ടി. ബെംഗളൂരു – തിരുവനന്തപുരം നോർത്ത് വീക്കിലി സ്പെഷ്യൽ (ജൂലൈ 31) 06556 തിരുവനന്തപുരം നോർത്ത് – എസ്.എം.വി.ടി. ബെംഗളൂരു വീക്കിലി സ്പെഷ്യൽ (ഓഗസ്റ്റ് 2) 06523 എസ്.എം.വി.ടി. ബെംഗളൂരു – തിരുവനന്തപുരം നോർത്ത് വീക്കിലി സ്പെഷ്യൽ (ഓഗസ്റ്റ് 3)
06524 തിരുവനന്തപുരം നോർത്ത് – എസ്.എം.വി.ടി. ബെംഗളൂരു വീക്കിലി സ്പെഷ്യൽ (ഓഗസ്റ്റ് 4)
06547 എസ്.എം.വി.ടി. ബെംഗളൂരു – തിരുവനന്തപുരം നോർത്ത് വീക്കിലി സ്പെഷ്യൽ (ഓഗസ്റ്റ് 5)
06548 തിരുവനന്തപുരം നോർത്ത് – എസ്.എം.വി.ടി. ബെംഗളൂരു വീക്കിലി സ്പെഷ്യൽ (ഓഗസ്റ്റ് 6)
ഇതിനുപുറമെ, മൈസൂരു–തിരുവനന്തപുരം നോർത്ത് എക്സ്പ്രസ് (16315) ഓഗസ്റ്റ് 1, 2, 3 തീയതികളിൽ 105 മിനിറ്റ് വൈകിയാണ് സർവീസ് നടത്തുക എന്നും റെയിൽവേ അറിയിച്ചു.