പാലക്കാട് കണ്ണാടി ഹയർ സെക്കൻഡറി സ്കൂളിൽ വിദ്യാർഥി ജീവനൊടുക്കിയതിനു പിന്നാലെ സ്കൂൾ നാലു ദിവസത്തേക്ക് അടച്ചു. ക്ലാസ് ടീച്ചറെയും പ്രധാന അധ്യാപികയേയും താൽക്കാലികമായി സസ്പെൻഡ് ചെയ്തിരിക്കുകയാണ്.
അർജുൻ എന്ന ഒമ്പതാം ക്ലാസ് വിദ്യാർഥിയുടെ ആത്മഹത്യയ്ക്കു കാരണം ക്ലാസ് ടീച്ചറുടെയും പ്രധാന അധ്യാപികയുടെയും മാനസിക, ശാരീരിക പീഡനമാണെന്ന് ആരോപിച്ച് സ്കൂളിൽ രാവിലെ മുതൽ വിദ്യാർഥികൾ പ്രതിഷേധത്തിലായിരുന്നു.

പിടിഎ, എഇഒ, മാനേജ്മെന്റ് കമ്മിറ്റി, എന്നിവരുടെ സാന്നിധ്യത്തിൽ കൂടിയ യോഗത്തിൽ, ആരോപണ വിധേയരായ ക്ലാസ് ടീച്ചർ ആശ, പ്രധാനാധ്യാപിക യു. ലിസി എന്നിവരെ താൽക്കാലികമായി ചുമതലയിൽനിന്നു മാറ്റിനിർത്താൻ തീരുമാനിക്കുകയായിരുന്നു.

Related Posts