സ്വർണ്ണക്കവർച്ചയിൽ നിർണായക വഴിത്തിരിവ്. ഉണ്ണികൃഷ്ണൻ പോറ്റിയെ SIT സംഘം കസ്റ്റഡിയിൽ എടുത്ത് ചോദ്യം ചെയ്യുകയാണ്. രഹസ്യ കേന്ദ്രത്തിൽ എത്തിച്ച് ആണ് ചോദ്യം ചെയ്യൽ. ഉണ്ണികൃഷ്ണൻ പോറ്റിയുടെ സുഹൃത്ത് അനന്ത സുബ്രമണ്യം ശബരിമലയിൽ നിന്നും ബാംഗ്ലൂർ എത്തിച്ച സ്വർണപ്പാളി ഏറിയ ദിവസം സൂക്ഷിച്ചത് ഹൈദരാബാദിൽ ആണ് എന്നാണ് അന്വേഷണ സംഘത്തിൻ്റെ കണ്ടെത്തൽ.

ഹൈദരാബാദിലെ സ്മാർട്ട് ക്രിയേഷൻസ് സിഇഒയുടെ ഉടമസ്ഥതയിൽ എന്ന് സംശയിക്കുന്ന സ്ഥാപനത്തിലും അന്വേഷണം നടത്തും. നിലവിൽ സ്മാർട്ട് ക്രിയേഷൻസിൽ നടത്തിയ പരിശോധനയിൽ ഫയലുകൾ കണ്ടെത്താൻ ആയിട്ടില്ല. സ്മാർട്ട് ക്രിയേഷൻസിൻ്റെ ഇടപാടുകളിലെ ദുരൂഹത സംശയിക്കുന്ന അന്വേഷണസംഘം സ്ഥാപന അധികാരികളെയും പ്രതിചേർക്കും.

ദേവസ്വം വിജിലന്‍സിൻ്റെ റിപ്പോര്‍ട്ടിൻ്റെ അടിസ്ഥാനത്തില്‍ വിരമിച്ചവരും സര്‍വ്വീസില്‍ ഉള്ളവരുമായ ഉദ്യോഗസ്ഥര്‍ക്കെതിരെ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ശക്തമായ നടപടി സ്വീകരിച്ചിട്ടുണ്ട്. ദേവസ്വം പ്രസിഡന്റ്റ് പി എസ് പ്രശാന്ത് കൂടുതൽ പേർക്കെതിരായ നടപടികൾ കൈക്കോളുമെന്ന് വ്യക്തമാക്കിയിരുന്നു.

Related Posts