സംസ്ഥാനത്ത് ശക്തമായ മഴ തുടരുകയാണ്. ഇന്ന് കോട്ടയം ഇടുക്കി ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. അതേസമയം, ഏഴ് ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിരിക്കുന്നു. വൈകുന്നേരങ്ങളിൽ മഴയ്‌ക്കൊപ്പം കനത്ത മിന്നലും ഇടിയുമുണ്ടാകാനുള്ള സാധ്യതയുണ്ട്.

അറബിക്കടലിൽ, ലക്ഷദ്വീപ് സമീപം ചക്രവാതചുഴി രൂപപ്പെട്ടിട്ടുണ്ട്. ഈ ചുഴി ഞായറാഴ്ചയോടെ കേരള–കർണാടക തീരത്തിനു സമീപം ന്യൂനമർദ്ദമായി ശക്തിപ്രാപിക്കുമെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

ഇതിൻ്റെ പശ്ചാത്തലത്തിൽ, കേരള–ലക്ഷദ്വീപ് തീരപ്രദേശങ്ങളിൽ ഒക്ടോബർ 18 വരെ മത്സ്യബന്ധനം വിലക്കിയിരിക്കുന്നു. കൂടാതെ, ഒക്ടോബർ 17ന് രാത്രി പതിനൊന്നര വരെ ഉയർന്ന തിരമാലകൾക്കും കടൽപ്രക്ഷുബ്ധതയ്ക്കും സാധ്യതയുണ്ട്.

കാലാവസ്ഥാ വിദഗ്ധരുടെ മുന്നറിയിപ്പ് പ്രകാരം, അടുത്ത അഞ്ച് ദിവസങ്ങളിലും സംസ്ഥാനത്ത് കനത്ത മുതൽ അതി കനത്ത മഴയ്ക്കും സാധ്യതയുണ്ട്. ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദേശിച്ചിട്ടുണ്ട്.

Related Posts