ഇന്ത്യ റഷ്യയിൽ നിന്ന് ഇനി എണ്ണ വാങ്ങില്ലെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി ഉറപ്പ് നൽകിയതായി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിൻ്റെ അവകാശവാദം. വൈറ്റ് ഹൗസിൽ മാധ്യമങ്ങളോട് സംസാരിക്കുമ്പോഴാണ് ട്രംപ് ഈ പ്രസ്താവന നടത്തിയത്.
ഇന്ത്യയുമായി മികച്ച ബന്ധം നിലനിൽക്കുന്നുണ്ടെങ്കിലും, റഷ്യയിൽ നിന്ന് എണ്ണ വാങ്ങാനുള്ള ഇന്ത്യയുടെ തീരുമാനത്തിൽ തനിക്ക് അതൃപ്തിയുണ്ടായിരുന്നുവെന്ന് ട്രംപ് വ്യക്തമാക്കി. എന്നാൽ, ഇന്ത്യ റഷ്യൻ എണ്ണ വാങ്ങാതിരിക്കാനുള്ള തീരുമാനം “നിർണായകമായ ചുവടുവെയ്പ്” ആണെന്നും അദ്ദേഹം പറഞ്ഞു.
ചൈനയും ഇതേ നിലപാട് സ്വീകരിക്കണമെന്ന ആവശ്യവും ട്രംപ് ഉന്നയിച്ചു. ട്രംപിൻ്റെ ഈ അവകാശവാദത്തോട് ഇന്ത്യ ഇതുവരെ പ്രതികരിച്ചിട്ടില്ല. യുഎസിലേക്കുള്ള കയറ്റുമതിയിൽ തീരുവ വർധിച്ചതിനെ തുടർന്ന് ഏകദേശം 12 ശതമാനം കുറവുണ്ടായതായി കണക്കുകൾ സൂചിപ്പിക്കുന്നു.