മുഖ്യമന്ത്രി പിണറായി വിജയൻ്റെ മകൻ വിവേക് കിരണിന് എൻഫോഴ്സസ്മെന്റ് ഡയറക്ടറേറ്റ് സമൻസയച്ചത് എസ്എൻസി ലാവലിൻ കേസുമായി ബന്ധപ്പെട്ടാണെന്ന് പുറത്തുവരുന്ന വിവരങ്ങൾ. 2023ലാണ് ഇഡി പിണറായി വിജയൻ്റെ മകൻ വിവേക് കിരണിന് സമൻസ് അയച്ചത്. ക്രൈം നന്ദകുമാറിൻ്റെ പരാതിയിലാ യിരുന്നു വിവേകിനെതിരെ ഇഡി അന്വേഷണം. സൺ ഓഫ് പിണറായി വിജയൻ, ക്ലിഫ് ഹൗസ് എന്ന് രേഖപ്പെടുത്തി 2023ൽ അയച്ച സമൻസിൻ്റെ പകർപ്പാണ് പുറത്തായത്. 2023 ഫെബ്രുവരി 14ന് രാവിലെ 10.30ന് കൊച്ചിയിലെ ഇഡി ഓഫിസിൽ ഹാജരാകാനായിരുന്നു സമൻസ്.

ലാവലിൻ കമ്പനി ഡയറക്ടറായിരുന്ന ദിലീപ് രാഹുലൻ, വിവേകിൻ്റെ പഠന ആവശ്യങ്ങൾക്കായി പണം നൽകി എന്ന വിവരം ലഭിച്ചതിൻ്റെ അടിസ്ഥാനത്തിലാണ് ഇഡി സമൻസ് അയച്ചത്. എന്നാൽ അന്ന് വിവേക് ഹാജരായില്ല. സമൻസ് ലൈഫ് മിഷൻ കേസുമായി ബന്ധപ്പെട്ടാണ് എന്ന തരത്തിലായിരുന്നു ചർച്ചകൾ. അന്നത്തെ ഇഡി കൊച്ചി അസിസ്റ്റൻ്റ് ഡയറക്ടർ പി.കെ.ആനന്ദ് ആണ് സമൻസയച്ചത്.

Related Posts