പൊതു പരിപാടികളിൽ രാഹുൽ മാങ്കൂട്ടത്തിലിനെ പങ്കെടുപ്പിക്കാൻ നീക്കം. പാലക്കാട് മണ്ഡലത്തിലും ഗ്രൂപ്പിന് സ്വാധീനമുള്ള മറ്റ് ഇടങ്ങളിലും രാഹുലിനെ പങ്കെടുപ്പിക്കാനാണ് ഷാഫി -രാഹുൽ വിഭാഗത്തിൻ്റെ നീക്കം. കോൺഗ്രസ് വിജയിച്ച നഗരസഭാ വാർഡുകളിലെയും ഗ്രൂപ്പിന് സ്വാധീനമുള്ള കോൺഗ്രസ് ഭരിക്കുന്ന പഞ്ചായത്തുകളിലും പരിപാടികളിലും രാഹുലിനെ പങ്കെടുപ്പിക്കും.

റസിഡൻസ് അസോസിയേഷനുകളുടെയും ക്ലബ്ബുകളുടെയും പരിപാടികളിലും പങ്കെടുപ്പിക്കും. ഗ്രൂപ്പ്‌ യോഗത്തിൽ എടുത്ത തീരുമാനത്തിന്‍റെ അടിസ്ഥാനത്തിലാണ് നീക്കം. പ്രചരണമോ, പോസ്റ്ററുകളോ നൽകാതെ ആദ്യഘട്ടത്തിൽ പരിപാടികളിൽ പങ്കെടുപ്പിക്കാനാണ് തീരുമാനം.

പരിപാടികൾ ആരംഭിക്കുന്നതിന് തൊട്ടു മുമ്പ് രാഹുലിനെ എത്തിക്കും. മാധ്യമങ്ങൾക്ക് പോലും വിവരം നൽകേണ്ടെന്നാണ് തീരുമാനം. രഹസ്യമായി രാഹുലിനെ യോഗങ്ങളിൽ പങ്കെടുപ്പിക്കുന്നതിൽ കോൺഗ്രസിലെ ഒരു വിഭാഗത്തിന് അതൃപ്തിയുണ്ട്.

Related Posts