തിരുവനന്തപുരം ചെമ്പഴന്തിയിൽ എട്ട് വയസുകാരനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ചെമ്പഴന്തി അക്കരവിള വീട്ടിൽ പ്രമോദ് സിനി ദമ്പതികളുടെ മകൻ ശ്രേയസി(8) നെ ആണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ചെമ്പഴന്തി മണക്കൽ എൽപി സ്കൂൾ രണ്ടാം ക്ലാസ് വിദ്യാർത്ഥിയായിരുന്നു ശ്രേയസ്. മുറിയിലെ ജനാലയിൽ ബെഡ് ഷീറ്റില്‍ തൂങ്ങി മരിച്ച നിലയിലായിരുന്നു മൃതദേഹം.
ഉടൻ തന്നെ തിരുവനന്തപുരം എസ് എ റ്റി ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കഴക്കൂട്ടം പൊലീസ് സ്ഥലത്തെത്തി തുടർ നടപടികൾ ആരംഭിച്ചു.
ഇരട്ടകളായ ശ്രാവണും ശ്രേയസും വീട്ടിൽ ട്യൂഷൻ പഠിക്കുന്നതിനിടയിൽ ബഹളം വച്ചതിനു അമ്മ ശ്രേയസിനെ വഴക്കു പറഞ്ഞിരുന്നു. തുടർന്ന് ശ്രേയസ് മുറിയിൽ കയറി അകത്തു നിന്നും പൂട്ടി. ഏറെ കഴിഞ്ഞിട്ടും കാണാത്തതിനാൽ വാതിൽ ചവിട്ടി പൊളിച്ചു നോക്കുമ്പോൾ കഴുത്തിൽ ബെഡ്ഷീറ്റ് ചുറ്റി ജനാല കമ്പിയിൽ തൂങ്ങിയ നിലയിൽ ആയിരുന്നു. ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.