വയനാട് ഡിസിസി ട്രഷററായിരുന്ന എൻ. എം വിജയൻ്റെ മരണത്തിന് ശേഷം ഉയർന്ന വിവാദങ്ങൾക്ക് പിന്നാലെ കോൺഗ്രസിൻ്റെ അന്വേഷണ സമിതി കുടുംബത്തോടൊപ്പം മാധ്യമങ്ങളെ കണ്ട ശേഷം കേസെടുത്തിൽ ദുരൂഹതയെന്ന് തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ. കേസ് കോൺഗ്രസ് രാഷ്ടീയമായി നേരിടും. ഐ സി ബാലകൃഷ്ണൻ എംഎൽഎയെ അടക്കം പ്രതിയാക്കി കേസെടുത്തതിനോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. കോൺഗ്രസിനെ കുറ്റപ്പെടുത്താൻ കാരണം നോക്കുകയാണ് പൊലീസെന്ന് തിരുവഞ്ചൂർ പറഞ്ഞു. പാർട്ടി അന്വേഷണ സമിതി ഉടൻ റിപ്പോർട്ട് കൊടുക്കുമെന്നും അദ്ദേഹം പറഞ്ഞു. രാഷ്ട്രീയ താൽപര്യങ്ങൾ സംരക്ഷിക്കുന്നതിന് വേണ്ടിയാകരുത് അന്വേഷണമൊന്നും തിരുവഞ്ചൂർ പറഞ്ഞു.
തിരുവഞ്ചൂരിൻ്റെ നേതൃത്വത്തിലാണ് കഴിഞ്ഞ ദിവസം കോൺഗ്രസിൻ്റെ അന്വേഷണ സമിതി വിജയൻ്റെ വീട്ടിൽ സന്ദർശനം നടത്തിയത്.