കർണാടക നായർ സർവീസ് സൊസൈറ്റി രാജാജിനഗർ കരയോഗം വാർഷിക കുടുംബ സംഗമം ഒക്ടോബർ 12ന് ഉച്ചയ്ക്ക് 3 മണി മുതൽ വിജയനഗരിലെ മാഗഡി കോർഡ് റോഡിലുള്ള കസ്സിയ ഉദ്യോഗ് ഭവനിൽവെച്ച് നടക്കും. കരയോഗ അംഗങ്ങളുടെ കലാപരിപാടികൾ, ടൈംസ് ജോക്സ് കോഴിക്കോട് അവതരിപ്പിക്കുന്ന ഓർക്കസട്രയും ഗാനമേളയും അരങ്ങേറും.
വൈകിട്ട് അഞ്ചു മണിക്ക് കരയോഗം പ്രസിഡണ്ട് എ.ദാമോദരൻ്റെ അധ്യക്ഷതയിൽ ചേരുന്ന പൊതു സമ്മേളനത്തിൽ കെ എൻ എസ് എസ് ചെയർമാൻ ആർ മനോഹരകുറുപ്പ്, ജനറൽ സെക്രട്ടറി ടി വി നാരായണൻ, ട്രഷറർ എൻ.വിജയകുമാർ, മഹിളാ കൺവീനർ ശോഭന രാമദാസ് എന്നിവർ മുഖ്യ അതിഥികളായി എത്തും. പരിപാടികൾക്ക് വി.വിജയകുമാർ, സതീഷ് കുമാർ, ഹേമലത എന്നിവർ നേതൃത്വം നൽകും.