ബംഗളൂരു-ചെന്നൈ എക്‌സ്പ്രസ് വേയിൽ വിശ്രമ കേന്ദ്രങ്ങൾ തുറക്കും. കോലാർ സ്വർണ്ണ ഖനിക്ക് (കെ.ജി.എഫ്) സമീപം ബംഗാർപേട്ടിനടുത്തുള്ള ഇയ്ത്തണ്ടഹള്ളിയിൽ 30 ഏക്കറിലാണ് നിർമ്മാണം. നാഷനൽ ഹൈവേ ലോജിസ്റ്റിക് മാനേജ്മെൻ്റ് ലിമിറ്റഡ് ആണ് ടെൻഡർ വിളിച്ചത്. വൈ സ്പേസിന് പദ്ധതിയുടെ ടെൻഡർ നൽകി.
പെട്രോൾ പമ്പുകൾ, ഭക്ഷണ ശാലകൾ, മാളുകൾ, കരകൗശല ശാലകൾ, ട്രക്ക് ഡ്രൈവർമാർക്ക് ഡോർമെട്രി, കുട്ടികളുടെ കളിയിടം, ഹെലിപാഡ്, അത്യാഹിത വിഭാഗങ്ങൾ, പാചകം ചെയ്യാനുള്ള സൗകര്യം, 144.9 അടി ഉയരമുള്ള ഹനുമാൻ പ്രതിമ എന്നിവ നിർമ്മിക്കും.
ചെലവ് പ്രതീക്ഷിക്കുന്നത് 150 കോടിയാണ്. ഒരു വർഷത്തിനകം പദ്ധതി പൂർത്തീകരിക്കണമെന്ന് പ്രതീക്ഷിക്കുന്നതായി വൈ സ്പേസ് ചെയർമാൻ വൈ.വി. രത്ന കുമാർ പറഞ്ഞു.