ശ്രീ ശബരി സ്കൂൾ നവരാത്രി മഹോത്സവും ശ്രീ ശബരി കലാമന്ദിരം ആർട്സ് സ്കൂൾ ആരംഭിച്ച ‘സംയോഗ കലാ സംസ്കൃതി’ എന്ന സംരംഭത്തിൻ്റെ ഒന്നാം വാർഷികവും വിവിധ കലാപരിപാടികളോടെ ആഘോഷിച്ചു. ശ്രീ ശബരി ട്രസ്റ്റ് ചെയർമാൻ ബ്രഹ്മശ്രീ നാരായണൻ നമ്പൂതിരി, ഡയറക്ടർ & പ്രിൻസിപ്പൽ എസ്.ദേവകി അന്തർജനം, ഇന്ത്യൻ ക്ലാസിക്കൽ സംഗീതജ്ഞൻ വിജയകുമാർ, സംഗീതജ്ഞനും സംഗീത സംവിധായകനുമായ കരുവാറ്റ അനിൽകുമാർ, സംഗീതജ്ഞൻ രത്നശ്രീ മണികണ്ഠൻ ടി, വി കെ വിജയൻ, ഭരതനാട്യം കലാകാരി വിദുഷി ഋതികാ മേനോൻ, കഥക് കലാകാരൻ കാർത്തിക് ബി ഷെട്ടി എന്നിവരുടെ സാന്നിധ്യത്തിൽ ഭദ്രദീപം തെളിഞ്ഞു. തുടർന്ന് ഭരതനാട്യം, കുച്ചുപ്പുടി, കഥക്, തിരുവാതിര, സംഗീതാ അർച്ചന എന്നീ പരിപാടികൾ നടന്നു. സമാപന ചടങ്ങിൽ കലാകാരന്മാരെ ആദരിച്ചു.

ചടങ്ങിൽ സംയോഗ കലാസംസ്കൃതിയുടെ കഴിഞ്ഞ ഒരു വർഷത്തെ നേട്ടത്തെ ചൂണ്ടിക്കാണിക്കുകയും ഭാവി പദ്ധതികളെക്കുറിച്ച് മഹേഷ് നാരായണൻ വിശദീകരിക്കുകയും ചെയ്‌തു.. എല്ലാമാസവും ആദ്യത്തെ ശനിയാഴ്ച വൈകുന്നേരം ആറര മുതൽ എട്ടര വരെ ശ്രീ ശബരി കലാമന്ദിരത്തിൽ നടക്കുന്ന കൂട്ടായ്മയിലൂടെ ഭാരതീയ സംസ്കാരവും കലയും സമന്വയിക്കുന്ന ഒരു കേന്ദ്രമായി കലാപ്രവർത്തകരെയും കലാസ്വാദകരെയും പ്രചോദിപ്പിക്കുന്ന സൗഹൃദപരമായ വേദിയൊരുക്കുക എന്നതാണ് ഈ കൂട്ടായ്മയുടെ ലക്ഷ്യം എന്ന് മഹേഷ് നാരായണൻ അറിയിച്ചു. ജാലഹള്ളി ശ്രീ ശബരി കലാമന്ദിർ ആസ്ഥാനമാക്കി ഏകദേശം എട്ട് കിലോമീറ്റർ ചുറ്റളവിൽ ഉള്ള എല്ലാ കലാ പ്രേമികൾക്കും കലാകാരന്മാർക്കും പുതിയതായി രംഗത്ത് വരുന്ന സ്വതന്ത്ര കലാകാരന്മാർക്കും പ്രായഭേദമെന്യേ തുറന്ന വേദി ഒരുക്കികൊടുത്തു കൊണ്ടുള്ള ഒരു സംരംഭം ആദ്യമായി തുടങ്ങാൻ സാധിച്ചതിൻ്റെ ചാരിതാർത്ഥ്യത്തിലാണ് തങ്ങളെന്ന് ഭാരവാഹികൾ പറഞ്ഞു.

Related Posts