കരൂർ ദുരന്തമേഖല സന്ദർശിച്ച് മക്കൾ നീതി മയ്യം നേതാവ് കമൽഹാസൻ. അപകടത്തിൽ മരിച്ചവരുടെ ബന്ധുക്കളെ അദ്ദേഹം സന്ദർശിച്ചു. ‘കരൂർ ദുരന്തത്തിലെ ഇരകൾക്ക് അനുശോചനം അറിയിക്കാനാണ് ഞാൻ വന്നത്. വിഷയം കോടതിയുടെ പരിഗണനയിലാണ്, ഇപ്പോൾ അതിനെക്കുറിച്ച് അഭിപ്രായം പറയുന്നത് ശരിയല്ല. ഈ വിഷയത്തിൽ പക്ഷം പിടിക്കരുത്. പക്ഷം പിടിക്കണമെങ്കിൽ, നമുക്ക് ജനങ്ങളുടെ പക്ഷം പിടിക്കാം. സംഭവത്തിൽ മുഖ്യമന്ത്രി എം.കെ.സ്റ്റാലിൻ മാതൃകാപരമായ നേതൃത്വ ഗുണങ്ങൾ പ്രകടിപ്പിച്ചു. അതിന് നമ്മൾ അദ്ദേഹത്തോട് നന്ദി പറയണം’ കമൽഹാസൻ കുട്ടിച്ചേർത്തു.

Related Posts