കെഎസ്‌ആർടിസി ബസിനുള്ളില്‍ പ്ളാസ്റ്റിക് കുപ്പികളിട്ട സംഭവത്തില്‍ ഡ്രൈവർക്ക് സ്ഥലംമാറ്റം. ഡ്രൈവർ ജയ്‌മോൻ ജോസഫിനെയാണ് പൊൻകുന്നം ഡിപ്പോയില്‍ നിന്ന് പുതുക്കാടേയ്ക്ക് സ്ഥലംമാറ്റിയത്. വെള്ളം കുടിച്ചതിനുശേഷം കുപ്പി ബസിന്റെ മുൻഭാഗത്തായി നിരത്തിയിട്ടതില്‍ ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാർ ഡ്രൈവറെ ശാസിച്ചിരുന്നു. ഇതിനു പിന്നാലെയാണ് നടപടി.

കൊല്ലം ആയൂരില്‍ വച്ചാണ് സംഭവം നടന്നത്. കോട്ടയത്തുനിന്ന് തിരുവനന്തപുരത്തേയ്ക്ക് വരികയായിരുന്ന പൊൻകുന്നം ഫാസ്റ്റ് പാസഞ്ചർ ബസ് മന്ത്രി നേരിട്ട് തടഞ്ഞാണ് പരിശോധന നടത്തിയത്. ബസിന്റെ മുൻവശം കുപ്പികള്‍ വലിച്ചെറിയാനുള്ള സ്ഥലമല്ലെന്നും അത് വൃത്തിഹീനമായ പ്രവൃത്തിയാണെന്നും മന്ത്രി ഡ്രൈവറെ ശാസിച്ചിരുന്നു. മുൻപ് പലതവണ ഇത്തരം വിഷയങ്ങളില്‍ താക്കീത് നല്‍കിയിട്ടും നടപടിയുണ്ടായില്ലെന്നും ജീവനക്കാർക്ക് നോട്ടീസ് വഴിയും നിർദേശങ്ങള്‍ നല്‍കിയിരുന്നതായും മന്ത്രി പറഞ്ഞു.

Related Posts