അറബിക്കടലിൽ ഇന്ന് രാവിലെയോടെ രൂപംകൊണ്ട ‘ശക്തി’ ചുഴലിക്കാറ്റ് മഹാരാഷ്‌ട്ര, ഗുജറാത്ത് തീരങ്ങളിൽ തീവ്രമാകുന്നു. തീരങ്ങളില്‍ ഇതോടെ ശക്‌തമായ ഇടിമിന്നലിന് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കി. ചൊവ്വാഴ്‌ച വരെ ഗുജറാത്ത്-മഹാരാഷ്‌ട്ര തീരത്ത് തിരകള്‍ ശക്തി പ്രാപിക്കാനും മോശം കാലാവസ്ഥയ്‌ക്കും സാധ്യതയുണ്ട്. മണിക്കൂറിൽ 45-55 കിലോമീറ്റർ മുതൽ 65 കിലോമീറ്റർ വരെ വേഗതയിൽ കാറ്റുവീശാനും സാധ്യതയുണ്ടെന്ന് പ്രവചിക്കുന്നു. മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്ന് മുന്നറിയിപ്പുണ്ട്.

Related Posts