സംസ്ഥാനത്ത് സ്വർണ്ണവില വീണ്ടും ഉയർന്ന് സർവകാല റെക്കോഡിലെത്തി. വെള്ളിയാഴ്ച ഉച്ചതിരിഞ്ഞ് പവന് 360 രൂപയും ശനിയാഴ്ച രാവിലെ 640 രൂപയും വർദ്ധിച്ചതോടെ ഇന്ന് ഒരു പവന് 87,560 രൂപയാണ് വില. ഒരു ഗ്രാമിന് 80 രൂപ ഉയർന്ന് 10,945 രൂപയായി. പണിക്കൂലി ഉൾപ്പെടെ ഇന്ന് ഒരു പവന്‍ സ്വര്‍ണ്ണം കൈയില്‍ കിട്ടണമെങ്കില്‍ ഏകദേശം ഒരു ലക്ഷത്തിനടുത്ത് രൂപ നല്‍കണം.

യു.എസിൽ അടിസ്ഥാന പലിശനിരക്ക് കുറയാനുള്ള സാധ്യതകൾ സ്വർണ്ണവിലയുടെ മുന്നേറ്റത്തിന് വഴിവച്ചിരുന്നു. കഴിഞ്ഞദിവസം വില രാജ്യാന്തര വിപണിയിൽ ഔൺസിന് 3,897 ഡോളർ എന്ന റെക്കോർഡിലുമെത്തി. വൈകാതെ ലാഭമെടുപ്പിനെ തുടർന്ന് വില താഴ്ന്നെങ്കിലും പിന്നാലെ, യു.എസിൽ ട്രംപ് ഗവൺമെന്‍റ് ഷട്ട്ഡൗണിലേക്ക് നീങ്ങിയത് സ്വർണ്ണവില കൂടാൻ ഇടയാക്കി.

Related Posts