വിശ്വാസികൾ ദൈവങ്ങൾക്ക് വലിയ വില കൂടിയ വസ്തുക്കൾ വഴിപാടായി സമർപ്പിക്കരുതെന്ന് നടൻ സന്തോഷ് പണ്ഡിറ്റ്. അതിനുള്ള പണം കൊണ്ട് ഏതെങ്കിലും പാവപെട്ട കുട്ടികളെ പഠിപ്പിക്കുകയോ അല്ലെങ്കിൽ നമ്മുടെ നാട്ടിലെ ചെറിയ ക്ഷേത്രങ്ങളിൽ ഭഗവത് ഗീത, സംസ്കൃതവും വേദങ്ങളും പഠിപ്പിക്കുകയോ ചെയ്യണമെന്നും അതുമല്ലെങ്കിൽ
ആത്മഹത്യയുടെ വക്കിൽ നിൽക്കുന്ന പാവപെട്ട ആളുകൾക്ക് എന്തെങ്കിലും തൊഴിൽ ചെയ്ത് ജീവിക്കുവാൻ ചെറിയ സഹായങ്ങൾ ചെയ്യുകയോ, മറ്റു വല്ല നല്ല കാര്യങ്ങൾക്കോ ഉപയോഗിക്കുക സന്തോഷ് പണ്ഡിറ്റ് പറഞ്ഞു. ദേവസ്വo ബോർഡിന് സ്വർണ്ണം നഷ്ടപ്പെട്ട വിഷയത്തിൽ കൃത്യമായ ഉത്തരം ഇല്ലെങ്കിൽ അത് പിരിച്ചവിടുക പകരം കേന്ദ്ര സർക്കാർ ശബരിമലയുടെ മേൽനോട്ടം ഏറ്റെടുക്കട്ടെ എന്നും സന്തോഷ് പണ്ഡിറ്റ് ഫേസ്ബുക്കിൽ കുറിച്ചു.