കൊല്ലത്ത് പോലീസ് കസ്റ്റഡിയിൽ നിന്ന് മോഷണക്കേസ് പ്രതികൾ രക്ഷപ്പെട്ടു. കൊല്ലം കടയ്ക്കൽ ചെറുകുളത്ത് വച്ചാണ് സംഭവം. സെയ്‌താലി, ആയൂബ് ഖാൻ എന്നിവരാണ് രക്ഷപ്പെട്ടത്. അച്ഛനും മകനും ആണ് പ്രതികൾ തിരുവനന്തപുരം പാലോട് പോലീസ് വയനാട്ടിൽ നിന്ന് പ്രതികളെ കസ്റ്റഡിയിലെടുത്ത് കൊണ്ടുവരികയായിരുന്നു.

കൊല്ലത്ത് വച്ച് ഡ്രൈവർക്ക് ഫോൺ വന്നു. സംസാരിക്കാൻ വേണ്ടി വണ്ടിയൊതുക്കി പുറത്തേക്കിറങ്ങി. ഇതിനിടെയാണ് പ്രതികൾ രക്ഷപ്പെട്ടത്. ഇവർ കൈ വിലങ്ങുമായാണ് രക്ഷപ്പെട്ടത്. പോലീസ് പ്രതികൾക്കായി തെരച്ചിൽ തുടരുകയാണ്.

Related Posts