യലഹങ്ക പ്രോഗ്രസീവ് ആർട്സ് ആൻഡ് കൾച്ചറൽ അസോസിയേഷൻ ഓണാഘോഷത്തോടനുബന്ധിച്ച് ഒക്ടോബർ 12ന് പൂക്കള മത്സരം സംഘടിപ്പിക്കുന്നു. ഒന്നും രണ്ടും മൂന്നും സ്ഥാനക്കാർക്ക് യഥാക്രമം 10000, 5000, 2000രൂപ എന്നിങ്ങനെയാണ് സമ്മാനങ്ങൾ. പങ്കെടുക്കുന്ന എല്ലാ ടീമുകൾക്കും പ്രോത്സാഹന സമ്മാനമായി 1000രൂപയും നൽകും.
താല്പര്യമുള്ളവർ ഒക്ടോബർ 5നു മുൻപായി പേര് നൽകേണ്ടതാണെന്ന് സെക്രട്ടറി ജോജു വർഗീസ് അറിയിച്ചു. ഫോൺ: 7892974228.