കൈരളി കലാസമിതി ഓണാഘോഷം ‘ഓണോത്സവം 2025’ നാളെ ബാംഗ്ലൂരിലെ കൈരളി കലാസമിതി ഓഡിറ്റോറിയത്തിൽ വിവിധ പരിപാടികളോടെ നടക്കും. കേന്ദ്രമന്ത്രി ശോഭ കരന്ദ്‌ലജെ മുഖ്യാതിഥിയാകും. കെ ആർ പുരം എംഎൽഎ ബൈരതി ബസവരാജ്, എഴുത്തുകാരനും മാതൃഭൂമി ആഴ്ചപ്പതിപ്പ് എഡിറ്ററുമായ ശ്രീകാന്ത് കോട്ടക്കൽ എന്നിവർ വിശിഷ്ടാതിഥികളാകും.

രാവിലെ നടക്കുന്ന പൂക്കള മത്സരത്തോടെ ഓണോത്സവം ആരംഭിക്കും. തുടർന്ന് ഫാൻസിഡ്രസ് മത്സരം, കൈരളി മഹിളാവേദി, കൈരളീ നിലയം സ്കൂളിലെ വിദ്യാർഥികൾ, യുവജന വേദി എന്നിവർ അവതരിപ്പിക്കുന്ന വിനോദ പരിപാടികൾ ഉണ്ടായിരിക്കും. ഉച്ചയ്ക്ക് വിഭവ സമൃദ്ധമായ ഓണസദ്യ ഉണ്ടായിരിക്കും.

കൈരളി കലാസമിതി പ്രസിഡണ്ട് സുധാകരൻ രാമന്തളിയുടെ അധ്യക്ഷതയിൽ പൊതുസമ്മേളനം നടക്കും. ജനറൽ സെക്രട്ടറി പി.കെ.സുധീഷ് സ്വാഗത പ്രസംഗം നടത്തും. വൈസ് പ്രസിഡണ്ട് രാധാകൃഷ്ണൻ.ജെ.നായർ, ജോയിൻ്റ് സെക്രട്ടറി കെ.രാധാകൃഷ്ണൻ, അസിസ്റ്റന്റ് സെക്രട്ടറി വിജയകുമാർ, ട്രഷറർ വി.എം.രാജീവ് എന്നിവർ ചടങ്ങിൽ പങ്കെടുക്കും.

തുടർന്ന് കലാനിലയം ഉദയൻ നമ്പൂതിരിയും ചിറക്കൽ നിധീഷ് മാരാരും സംഘവും അവതരിപ്പിക്കുന്ന ഡബിൾ തായമ്പക അരങ്ങേറും. പിന്നണി ഗായകൻ വിധു പ്രതാപും സംഘവും നയിക്കുന്ന സംഗീതനിശ ഓണോത്സവത്തിൻ്റെ മാറ്റുകൂട്ടും. കൂടുതൽ വിവരങ്ങൾക്ക് 98454 39090 ബന്ധപ്പെടുക.

Related Posts