ബെംഗളൂരുവില്‍ വിവാഹവാഗ്ദാനം നല്കി ലൈംഗികമായി ചൂഷണം ചെയ്തെന്ന പരാതിയില്‍ മലയാളി കായികാധ്യാപകൻ്റെ പേരില്‍ പോലീസ് കേസെടുത്തു. ബെംഗളൂരു ഗൊട്ടിഗെരെയിലെ സ്വകാര്യ സ്കൂളില്‍ ക്രിക്കറ്റ് അധ്യാപകനായ അഭയ് മാത്യുവിൻ്റെ പേരിലാണ് കേസെടുത്തത്. ഭർത്താവുമായി വേർപിരിഞ്ഞ യുവതിയാണ് പരാതി നൽകിയത്. ഇവർക്ക് ഒരു മകളുമുണ്ട്.
ഇവർക്ക് സഹായം വാഗ്ദാനം ചെയ്ത് അടുപ്പം കാണിച്ചു പ്രതി ഇവരോടൊപ്പം 2 വർഷമായി ലിവിങ് ടുഗതർ ആയി താമസിച്ചുവരികയായിരുന്നു. അടുത്തിടെ തന്നെ വിവാഹം കഴിക്കണമെന്ന് യുവതി ആവശ്യപ്പെട്ടപ്പോൾ ഇയാൾ പിൻമാറുകയും ഭീഷണിപ്പെടുത്തുകയും ചെയ്തെന്ന് യുവതിയുടെ പരാതിയിൽ പറയുന്നു. ഇയാളുടെ ഫോണിൽ നൂറുകണക്കിന് അശ്ലീല ദൃശ്യങ്ങൾ സൂക്ഷിച്ചിട്ടുണ്ടെന്നും യുവതിയുടെ പരാതിയിൽ പറയുന്നു.