കർണാടക നായർ സർവീസ് സൊസൈറ്റി (കെ എൻ എസ് എസ്) മത്തിക്കരെ കരയോഗത്തിൻ്റെ ഓണാഘോഷം – ”ഓണനിലാവ് – 2025” വിവിധ പരിപാടികളോടെ ആഘോഷിച്ചു. വിദ്യാരണ്യപുര ബി ഇ എൽ ലേഔട്ടിലെ ശ്രീ വിദ്യാരണ്യ ശ്രീ ബാങ്ക്വറ്റ് ഹാളിൽവച്ച് നടന്ന പരിപാടി കെ എൻ എസ് എസ് ചെയർമാൻ മനോഹരക്കുറുപ്പ് ഓണാഘോഷം ഉദ്‌ഘാടനം ചെയ്‌തു.

കൺവീനർ അഖിൽ എസ് നാഥ്‌, ജോ കൺവീനർ ഗായത്രി മുകുന്ദൻ, സെക്രട്ടറി അഭിലാഷ് ശ്രീകുമാർ. കരയോഗം പ്രസിഡണ്ട് ടി.ദാസ്, സെക്രട്ടറി മുരളീധരൻ നായർ, ട്രഷറർ ശശിധരൻ പിള്ള എന്നിവർ നേതൃത്വം നൽകി. കരയോഗം കുടുംബാംഗങ്ങൾ അവതരിപ്പിച്ച വിവിധ കലാപരിപാടികൾ ഓണാഘോഷത്തിന് മിഴിവേകി. വിഭവ സമൃദ്ധമായ ഓണസദ്യ ഉണ്ടായിരുന്നു.

Related Posts