കൊല്ലത്ത് വച്ച് 75 ഗ്രാം എംഡിഎംഎ പിടികൂടിയ കേസിൽ ഒരാൾകൂടി അറസ്റ്റിൽ. മാങ്ങാട് വില്ലേജിൽ ശശി മന്ദിരം വീട്ടിൽ ഷാജി മകൾ ഹരിതയാണ്(27) ഇന്നലെ കൊല്ലം വെസ്റ്റ് പോലീസിൻ്റെ പിടിയിലായത്. ഒമാനിൽ നിന്നുകൊണ്ട് എംഡിഎംഎ കച്ചവടത്തിൻ്റെ മുഖ്യ ഏജൻ്റ് ആയി പ്രവർത്തിക്കുകയായിരുന്നു ഹരിത. ആഗസ്റ്റ് 24നാണ് വിപണിയിൽ അഞ്ച് ലഷം രൂപ വില വരുന്ന 75 ഗ്രാം എംഡിഎംഎയുമായി പുന്തലത്താഴം സ്വദേശി അഖിൽ ശശിധരൻ അറസ്റ്റിലായത്.
കൊല്ലം നഗരത്തിലെ എംഡിഎംഎ വിതരണത്തിൻ്റെ മുഖ്യശൃംഖല ഇതിൽ ഉൾപ്പെട്ടിട്ടുണ്ട് എന്ന് അഖിലിനെ ചോദ്യം ചെയ്തതിൽനിന്ന് മനസ്സിലാക്കിയ സിറ്റി പോലീസ് കമ്മീഷണർ കിരൺ നാരായണൻ ഐപിഎസ്, കൊല്ലം എസിപി എസ്.ഷെരീഫിൻ്റെ നേതൃത്വത്തിൽ ഉള്ള പ്രത്യേക അന്വേഷണ സംഘത്തിനു രൂപം നൽകുകയായിരുന്നു.