ബാലൺ ഡി ഓർ പുരസ്‌കാരം പിഎസ്‌ജി താരം ഒസ്‌മാൻ ഡെംബലെയ്ക്ക്. ബാഴ്‌സലോണയുടെ യുവതാരം ലാമിൻ യമാലിനെ പിന്തള്ളിയാണ് ഡെംബലെ പുരസ്‌കാരം നേടിയത്. പിഎസ്‌ജിയെ ആദ്യ ചാമ്പ്യൻസ് ലീഗ് കിരീടത്തിലേക്ക് നയിച്ച ഡെംബലേ ക്ലബ്ബിനെ ഫ്രഞ്ച് ലീഗിലും ചാമ്പ്യൻമാരാക്കുന്നതിൽ നിർണായക സംഭാവന നൽകിയിരുന്നു. 35 ഗോളും 16 അസിസ്റ്റുമാണ് സീസണിൽ പിഎസ്‌ജിക്കായി ഡെംബലെയുടെ ബൂട്ടി ൽനിന്നും പിറന്നത്.
ബാഴ്സലോണയുടെ ഐറ്റാന ബോൺമാറ്റിക്കാണ് മികച്ച വനിതാ താരത്തിനുള്ള ബാലൻ ഡി ഓർ. ഇതോടെ മൂന്ന് തവണ വനിതാ ബാലൺ ഡി ഓർ നേടുന്ന ആദ്യകളിക്കാരിയായി ഐറ്റാന ബോൺ്മാറ്റി ചരിത്രം സ്യഷ്ടിച്ചു. 2023ലും 2024ലും ബോൺ മാറ്റി ബാലൻ ഡി ഓറിൽ മുത്തമിട്ടത്.
മികച്ച യുവതാരത്തിനുള്ള കോപ്പാ ട്രോഫി ബാഴ്‌സലോണയുടെ ലാമിൻ യമാൽ കരസ്ഥമാക്കി. ഇതോടെ ഫുട്‌ബോൾ ലോകത്തെ യുവതാരങ്ങൾക്കായി ഏർപ്പെടുത്തിയ കോപ്പാ ട്രോഫി തുടർച്ചയായി രണ്ട് തവണ നേടുന്ന ആദ്യ കളിക്കാരനായി ലമിൻ മാൽ ചരിത്രം കുറിച്ചു. ബാഴ്‌സലോണയുടെ തന്നെ വിക്കി ലോപ്പസ് ആദ്യത്തെ വനിതാ കോപ്പാ ട്രോഫി നേടി.
ബാലൺ ഡി ഓർ ചടങ്ങിലാണ് യൂറോപ്യൻ ഫുട്‌ബോളിലെ മികച്ച പരിശീലകനുള്ള പുരസ്‌കാരം എൻറിക്വെക്ക് ലഭിച്ചത്. പിഎസ്‌ജിയാണ് ഈ വർഷത്തെ മികച്ചപുരുഷ ക്ലബ്. ആഴ്‌സണൽ ആണ് മികച്ച വ നിതാ ക്ലബ്