വിനോദ സഞ്ചാര കേന്ദ്രമായ വാൽപ്പാറയിൽ വരുന്ന നവംബർ 1 മുതൽ ഇ-പാസ് സംവിധാനം ഏർപ്പെടുത്താൻ
മദ്രാസ് ഹൈക്കോടതിയുടെ നിർദ്ദേശം. ഊട്ടിയ്ക്കും കൊടൈക്കനാലിലും പിന്നാലെയാണ് വാൽപ്പാറയിലും ഇ പാസ് സംവിധാനം വരുന്നത്. പശ്ചിമഘട്ടത്തിൻ്റെ ഭാഗമായ വാൽപ്പാറയുടെ പരിസ്ഥിതി സംരക്ഷണം മുൻനിർത്തിയാണ് ഇ-പാസ് ഏർപ്പെടുത്തുന്നത്. പ്രധാന കവാടം, എക്സിറ്റ് പോയിൻ്റുകൾ എന്നിവിടങ്ങളിൽ ചെക്ക് പോസ്റ്റുകൾ സ്ഥാപിക്കണമെന്നും ഹൈക്കോടതി നിർദേശിച്ചു.
ടോപ്പ് സ്ലീപ്പ്, വാൽപ്പാറ, ആനമല കടുവ സംരക്ഷണ കേന്ദ്രം എന്നിവ സംരക്ഷിക്കപ്പെടേണ്ട ദുർബലമായ പാരിസ്ഥിതിക മേഖലകളാണെന്ന് ബെഞ്ച് നിരീക്ഷിച്ചു. വാൽപ്പാറയിലെ പരിസ്ഥിതി ലോല മേഖലകളിലേക്ക് നിരോധിത പ്ലാസ്റ്റിക് വസ്തുക്കൾ കൊണ്ടുപോകുന്നതും വിലക്കിയിട്ടുണ്ട്.