നോർക്ക ഇൻഷുറൻസ് പദ്ധതി മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു. പ്രവാസികൾക്ക് ഏറെ ഉപകാരപ്രദമാകുന്ന പദ്ധതിയാണ് നോർക്കയുടെ സമഗ്ര ഇൻഷുറൻസ് പദ്ധതിയെന്ന് ഉദ്ഘാടനം നിർവഹിച്ചുകൊണ്ടു മുഖ്യമന്ത്രി പറഞ്ഞു. പ്രവാസികൾക്ക് സർക്കാർ നൽകുന്ന സംരക്ഷണത്തിന്റെ പ്രതിരൂപമാണ് ഇൻഷുറസ് പദ്ധതിയെന്നും ലോക കേരളസഭയിൽ ഉയർന്ന ആവശ്യമാണ് നിറവേറ്റപ്പെടുന്നതെന്നും അദ്ദേഹം വിവരിച്ചു.
വിദേശത്ത് താമസിക്കുന്നവരും പഠിക്കുന്നവരും പദ്ധതിയുടെ പദ്ധതിയുടെ കീഴിൽ വരും. 5 ലക്ഷം രൂപയുടെ ആരോഗ്യ ഇൻഷുറൻസും 10 ലക്ഷം രൂപയുടെ അപകട ഇൻഷുറൻസുമാണ് ലഭിക്കുക. കുറഞ്ഞ പ്രീമിയം നിരക്കാണ് പദ്ധതിയുടെ ആകർഷണീയതയെന്ന് ചൂണ്ടിക്കാട്ടിയ മുഖ്യമന്ത്രി, 16000 ലധികം ആശുപത്രികളിൽ ക്യാഷ് ലെസ്സ് ചികിത്സ ലഭ്യമാകുമെന്നും വിശദീകരിച്ചു.
രാജ്യത്ത് തന്നെ ആദ്യമായാണ് ഒരു സംസ്ഥാന സർക്കാർ പ്രവാസികൾക്കായി ആരോഗ്യ ഇൻഷുറൻസ് പദ്ധതി നടപ്പിലാക്കുന്നത്. നോർക്ക കെയറുമായി ചേര്‍ന്നാണ് പദ്ധതി നടപ്പിലാക്കുന്നത്.