എക്യുമെനിക്കൽ ക്രിസ്ത്യൻ സെൻ്റർ വാർഷിക സമ്മേളനവും സ്ഥാപക ഡയറക്ടർ റവ.ഡോ.എം.എ. തോമസ് സ്മാരക പ്രഭാഷണവും സംഘടിപ്പിച്ചു. വൈറ്റ്ഫീൽഡിലെ നെല്ലുർഹള്ളിയിലുള്ള ഇസിസി കാമ്പസിൽ നടന്ന സമ്മേളനത്തിൽ ചെയർമാൻ ഡോ. തിയഡോഷ്യസ് മാർത്തോമാ മെത്രാപ്പൊലീത്ത അധ്യക്ഷത വഹിച്ചു.

സുപ്രീംകോടതി അഭിഭാഷകൻ ആദിത്യ സോന്ദി ‘നവഭാരതത്തിലെ മനുഷ്യാവകാശങ്ങൾ’ എന്ന വിഷയത്തിൽ പ്രഭാഷണം നടത്തി. പുതുതായി നവീകരിച്ച ഹോസ്റ്റലുകളുടെ ഉദ്ഘാടനവും വാർഷിക പൊതുയോഗവും ഡോ. എം.എ. തോമസിൻ്റെ ഛായാചിത്ര അനാച്ഛാദനവും നടന്നു. എക്യുമെനിക്കൽ ക്രിസ്ത്യൻ സെൻ്റർ ഡയറക്ടർ റവ. ഷാം പി. തോമസ്, ഖജാൻജി എം.ഒ.വർഗീസ് എന്നിവർ സംസാരിച്ചു.
