ബാംഗ്ലൂർ ക്രിസ്ത്യൻ റൈറ്റേഴ്‌സ്‌ ട്രസ്റ്റ് ഓണം ആഘോഷിച്ചു. ഓണാഘോഷം എഴുത്തുകാരൻ മുഹമ്മദ് കൂനിങ്ങാട് ഉദ്ഘാടനം ചെയ്തു. ട്രസ്റ്റ് പ്രസിഡണ്ട് ടി.എ.കലിസ്റ്റസ് അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ ഡോ രാജൻ മുഖ്യാതിഥി ആയിരുന്നു. ഡോ മാത്യു മാബ്ര ഓണ സന്ദേശം നൽകി. ജോമോൻ ജോബ് (ഓണപ്പാട്ടുകൾ), ഡോ മാത്യു മണിമല & ടീം(വഞ്ചിപ്പാട്ട്) സോജൻ & ടീം (ഓണത്തെപ്പറ്റിയുള്ള സ്കിറ്റ്) എന്നിവർ വിവിധ പരിപാടികൾ അവതരിപ്പിച്ചു.

ആഗനസ്സ് ജൈയ്സൺ, ട്രീസ്സാ ഫിലിപ്പ്, ജെയ്സൺ ജോസഫ്, സാൻഡ്രിയ പല്ലൻ, ഡോ.നിഷ മേരി തോമസ്, കെ.ടി.ബ്രിജി, ഇവാഫേബ് ജോ, ലിജിൻ ജോസഫ്, ഡോ.ഫിലിപ്പ് മാത്യു, അലീന ജൈയ്സൺ, സി.ഡി.ഗബ്രിയേൽ, ജൈയ്സൺ ലൂക്കോസ് എന്നിവർ പങ്കെടുത്തു. വിഭവ സമൃദ്ധമായ ഓണസദ്യയോടെ പരിപാടികൾക്ക് പരിസമാപ്തിയായി.

Related Posts