ഇന്നലെ നടന്ന ആ​ഗോള അയ്യപ്പസം​ഗമം ലോകപ്രശസ്ത വിജയമാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ​ഗോവിന്ദൻ പറഞ്ഞു. 4000ത്തിലധികം പേർ സം​ഗമത്തിൽ പങ്കെടുത്തെന്ന് എം വി ​ഗോവിന്ദൻ പറഞ്ഞു. സം​ഗമസദസ്സിലെ ഒഴിഞ്ഞ കസേരകളെക്കുറിച്ച് ചോദിച്ചപ്പോൾ എഐ ദൃശ്യങ്ങൾ വഴി ഉണ്ടാക്കിയാതാവാമെന്നു എന്നായിരുന്നു എം വി ​ഗോവിന്ദൻ വിചിത്ര വിശദീകരണം നൽകി. എല്ലാ സെഷനിലും ആൾ വേണമെന്നില്ലെന്നു ​ഗോവിന്ദൻ പറഞ്ഞു. അയ്യപ്പ സം​ഗമം പരാജയമാണെന്നത് മാധ്യമപ്രചാരണമാണെന്നും മാധ്യമങ്ങൾ കള്ളം പ്രചരിപ്പിച്ചുവെന്നും എംവി ഗോവിന്ദൻ പറഞ്ഞു.

Related Posts