ഇന്ത്യന്‍ സിനിമയിലെ പരമോന്നത ബഹുമതിയായ ദാദസാഹിബ് ഫാല്‍ക്കെ പുരസ്‌കാരം മോഹന്‍ലാലിന്. 2023ലെ പുരസ്‌കാരത്തിനാണ് മോഹന്‍ലാല്‍ അര്‍ഹനായത്. ഇന്ത്യന്‍ സിനിമക്ക് നല്‍കിയ സമഗ്ര സംഭാവനകള്‍ മാനിച്ചാണ് പുരസ്‌കാരം സമ്മാനിക്കുന്നത്. പത്തുലക്ഷം രൂപയാണ് സമ്മാന തുക. അടൂർ ഗോപാലകൃഷ്‌ണനുശേഷം പുരസ്കാരം ലഭിക്കുന്ന രണ്ടാമത്തെ മലയാളിയാണ് മോഹന്‍ലാല്‍.

കേന്ദ്ര സര്‍ക്കാര്‍, ദാദാസാഹിബ് ഫാല്‍ക്കെ അവാര്‍ഡ് സെലക്ഷന്‍ കമ്മിറ്റിയുടെ ശുപാര്‍ശ അംഗീകരിച്ചാണ് പ്രഖ്യാപനം നടത്തിയത്. ഈ മാസം 23 ന് നടക്കുന്ന ദേശീയ ചലച്ചിത്ര അവാര്‍ഡ് ദാന ചടങ്ങില്‍ അവാർഡ് സമ്മാനിക്കും. ബോളിവുഡ് നടന് മിഥുന്‍ ചക്രവര്‍ത്തിക്കാണ് കഴിഞ്ഞ വര്‍ഷം ദാദാ സാഹിബ് ഫാല്‍ക്കെ പുരസ്‌കാരം ലഭിച്ചത്.

Related Posts