വോട്ടർ പട്ടിക പരിഷ്‌കരണം നടപ്പാക്കുന്നതിനുള്ള നടപടികൾ ചർച്ച ചെയ്യുന്നതിനുവേണ്ടി മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ വിളിച്ച രാഷ്ട്രീയ പാർട്ടികളുടെ യോഗം ഇന്ന്, രാവിലെ 11 മണിക്ക് മസ്‌കറ്റ് ഹോട്ടലിൽ ചേരും. യോഗത്തിൽ പ്രധാന രാഷ്ട്രീയ പാർട്ടികളുടെ പ്രതിനിധികൾ പങ്കെടുക്കും. വോട്ടർപട്ടിക പരിഷ്‌കരണത്തിനെതിരെ യുഡിഎഫും എൽഡിഎഫും ചേർന്ന് നിയമസഭയിൽ പ്രമേയം പാസാക്കാൻ തീരുമാനിച്ചിരിക്കുന്നതിനിടയിലാണ് യോഗം. എന്നാൽ ബിജെപി പരിഷ്‌കരണത്തെ പിന്തുണയ്ക്കുമെന്നാണ് സൂചന. സമഗ്ര വോട്ടർ പട്ടിക പരിഷ്കരണത്തിനായുള്ള നടപടിക്രമങ്ങൾ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ ഡോ. രത്തൻ യു കേൽക്കർ യോഗത്തിൽ വിശദീകരിക്കും.

Related Posts