ഏഷ്യാ കപ്പ് ഗ്രൂപ്പ് ഘട്ടത്തിലെ അവസാന മത്സരത്തിൽ ഒമാനെ കീഴടക്കി ഗ്രൂപ്പ് ചാമ്പ്യൻമാരായി ഇന്ത്യ. ഒമാനെതിരെ 21 റൺസിൻ്റെ ജയമാണ് ഇന്ത്യ സ്വന്തമാക്കിയത്. അബുദാബി ഷെയ്ഖ് സയ്യിദ് സ്റ്റേഡിയത്തിൽ 189 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഒമാന് നാല് വിക്കറ്റ് നഷ്ടത്തിൽ 167 റൺസെടുക്കാനേ സാധിച്ചുള്ളൂ. മികച്ച ബാറ്റിംഗ് പ്രകടനം കാഴ്‌ചവച്ച ശേഷമാണ് ഒമാൻ കീഴടങ്ങിയത്. ആമിർ കലീം (45 പന്തിൽ 64), ഹമ്മാദ് മിർസ (33 പന്തിൽ 51) എന്നിവർ ഒമാന് പ്രതീക്ഷ നൽകിയെങ്കിലും വിജയത്തിലേക്ക് എത്തിക്കാൻ സാധിച്ചില്ല.

ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത ഇന്ത്യക്ക് വേണ്ടി സഞ്ജു സാംസൺ (45 പ ന്തിൽ 56), അഭിഷേക് ശർമ ( 15 പന്തിൽ 38), തിലക് വർമ (18 പ ന്തിൽ 29) എന്നിവരുടെ ഇന്നിംഗ്‌സുകൾ നിർണായകായി. എട്ട് വിക്കറ്റ് നഷ്ടത്തിൽ 188 റൺസാണ് ഇന്ത്യ എടുത്തത്. ജയത്തോടെ സുപ്പർ ഫോറിലേക്ക് കടന്ന ഇന്ത്യ 21ന് പാകിസ്ഥാനെ നേരിടും. ഒമാന് വേണ്ടി ഷാ ഫൈസൽ, ആമിർ കലീം, ജി തേൻ രാമാനന്ദി എന്നിവർ ഒമാനുവേണ്ടി രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.

സൂപ്പർ 4 മത്സരങ്ങൾ ഇന്നുമുതൽ ആരംഭിക്കും. ആദ്യ മത്സരത്തിൽ ശ്രീലങ്ക , ബംഗ്ലാദേശിനെ നേരിടും. നാളെയാണ് ഇന്ത്യ – പാക്കിസ്ഥാൻ മത്സരം.

Related Posts