മസ്തിഷ്കജ്വരം ബാധിച്ച് ബാധിച്ച് കോഴിക്കോട് മല കോളജ്ജ് മാത്യ ശിശുസംരക്ഷണ കേന്ദ്രത്തിൽ ചികിത്സയിലിരുന്ന 11കാരി ആശുപത്രിവിട്ടു. മലപ്പുറം ചേളാരി പാടാട്ടാലുങ്ങൽ സ്വദേശിയായ കുട്ടിയാണ് ആശുപത്രി വിട്ടത്. ഇടവേളകളിൽ നടത്തിയ രണ്ടു പരിശോധകളിൽ സ്രവ പരിശോധന നെഗറ്റിവ് ആയതായും കുട്ടി പൂർണ ആരോഗ്യം വീണ്ടെടുത്തതായും ആശുപത്രി വൃത്തങ്ങൾ അറിയിച്ചു.
നിലവിൽ രോഗം ബാധിച്ച് ഒമ്പതുപേരാണ് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നത്. മാതൃ-ശിശുസംരക്ഷണ കേന്ദ്രത്തിൽ മൂന്നുപേരും മെഡിക്കൽ കോളജ് ആശുപത്രിയിൽ ആറു പേരുമാണ് ചികിത്സയിലുള്ളത്. സ്വകാര്യ ആശുപത്രിയിൽ ഒരാളും ചികിത്സയിലുണ്ട്.

Related Posts