അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിലിൻ്റെ (ഐ.സി.സി) അനുനയ ശ്രമങ്ങളുടെ ഭാഗമായി ഏഷ്യ കപ്പ് ക്രിക്കറ്റിലെ പാകിസ്താൻ യു.എ.ഇ മത്സരം നടന്നേക്കുമെന്നാണ് ഇപ്പോൾ ലഭിക്കുന്ന വിവരം. ഏഷ്യ കപ്പ് ടൂർണമെൻറിൽനിന്ന് പാക്കിസ്ഥാൻ പിന്മാറിയതായി വാർത്തകൾ പുറത്തുവന്നിരുന്നു.
രാത്രി എട്ടു മണിക്ക് നടക്കേണ്ട മത്സരം ഒരു മണിക്കൂർ വൈകുമെന്ന് ഐ.സി.സി അറിയിച്ചു. പാകിസ്താൻ താരങ്ങൾ ദുബൈ സ്റ്റേഡിയത്തിൽ എത്തി. മാച്ച് റഫറി ആൻഡി പൈക്രോഫ്റ്റ് തന്നെയാണ് മത്സരം നിയന്ത്രിക്കുക. ഹസ്തദാന വിവാദത്തിൽ മാച്ച് റഫറിയെ മാറ്റണമെന്ന ആവശ്യം അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിൽ (ഐ.സി.സി) തള്ളിയതിൽ പ്രതിഷേധിച്ചതാണ് പാക് ക്രിക്കറ്റ് ബോർഡ് കടുത്ത തീരുമാനമെടുത്തതെന്നും റിപ്പോർട്ടുകളുണ്ടായിരുന്നു.