ഏഷ്യാകപ്പ് ക്രിക്കറ്റ് ടൂർണമെൻറിൽനിന്ന് പാകിസ്താൻ പിന്മാറിയതായി സുചന. മാച്ച് റഫറിയെ മാറ്റണമെന്ന ആവശ്യം അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിൽ (ഐ.സി.സി) തള്ളിയതിൽ പ്രതിഷേധിച്ചതാണ് പാക് ക്രിക്കറ്റ് ബോർഡ് കളിക്കില്ലെന്ന തീരുമാനമെടുത്തത്.
പാക്കിസ്ഥാൻ ടീം ഗ്രൗണ്ടിലേക്ക് പുറപ്പെടാതെ ഹോട്ടലിൽ തന്നെ തങ്ങുകയാണ് എന്നാണ് അറിയുന്നത്. പാകിസ്‌താൻ പിന്മാറിയാൽ യു.എ.ഇ സൂപ്പർ ഫോറിലെത്തും. കളിച്ച രണ്ടു മത്സരങ്ങളും ജയിച്ച ഇന്ത്യ ഗ്രൂപ്പിൽ നിന്ന് നേരത്തെ തന്നെ സൂപ്പർ ഫോറിലെത്തിയിരുന്നു.

Related Posts