പാലക്കാട് നിന്ന് കാണാതായ രണ്ട് വിദ്യാര്‍ത്ഥിനികളെയും ഒലവക്കോട് റെയില്‍വേ സ്റ്റേഷന് പരിസരത്ത് നിന്ന് കണ്ടെത്തി. ഇന്ന് രാവിലെ മുതല്‍ കോങ്ങാട് കെപിആര്‍പി സ്കൂളിലെ 13 കാരികളായ വിദ്യാര്‍ത്ഥിനികളെയാണ് കാണാതായത്. വീട്ടില്‍ നിന്ന് രാവിലെ 7 മണിക്ക് ട്യൂഷന് പോയശേഷം സ്കൂളിലേക്ക് തിരിച്ചതാണ് വിദ്യാര്‍ഥികള്‍.
10 മണിയോടെ ഒലവക്കോട് റെയില്‍വേ സ്റ്റേഷനില്‍ നിന്ന് ടിക്കറ്റ് എടുക്കുന്ന ദൃശ്യങ്ങള്‍ പുറത്തു വന്നിരുന്നു. സ്കൂളില്‍ എത്താതിരുന്നതോടെ രക്ഷിതാക്കളും അധ്യാപകരും പൊലീസില്‍ പരാതിപ്പെട്ടു. പൊലീസ് ഒലവക്കോട് കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് വിദ്യാര്‍ത്ഥിനികളെ കണ്ടെത്താനായത്.