കേന്ദ്രമന്ത്രി സുരേഷ്ഗോപിക്കെതിരെ വ്യാജരേഖ ചമച്ച് തൃശൂരിൽ വോട്ടു ചേർത്തെന്ന പരാതിയിൽ തൽക്കാലം കേസെടുക്കാനാകില്ല. വോട്ടർപട്ടിക ക്രമക്കേട് സംബന്ധിച്ച് മുൻ എംപി ടി.എൻ. പ്രതാപനാണ് പോലീസിൽ പരാതി നൽകിയത്. തൃശൂരിൽ സുരേഷ് ഗോപിയും സഹോദരനും വ്യാജരേഖ ചമച്ച് വോട്ടു ചേർത്തു എന്നതായിരുന്നു പ്രതാപൻ്റെ പരാതി.

പ്രതാപന് ഈ ആരോപണം തെളിയിക്കുന്നതിനായി വേണ്ട രേഖകൾ ഹാജരാക്കാൻ കഴിഞ്ഞില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് സു രേഷ്ഗോപിക്കെതിരെ കേസെടുക്കാൻ സാധിക്കില്ലെന്ന് പോലീസ് പരാതിക്കാരനെ അറിയിച്ചിരിക്കുന്നത്. സുരേഷ്ഗോപിയുമായി ബന്ധപ്പെട്ട വ്യാജവോട്ട് വിവാദത്തിൽ ഇതോടെ പോലീസ് അന്വേഷണം മുന്നോട്ടു പോകാനാതെ വഴിമുട്ടിയിരിക്കുകയാണ്.

അന്വേഷണവുമായി ബന്ധപ്പെട്ട രേഖകൾ തെരഞ്ഞെടുപ്പു കമ്മീഷനിൽ നിന്നോ ജില്ല ഭരണകുടത്തിൽ നിന്നോ ലഭിക്കേണ്ടതുണ്ട്. അപേക്ഷ നൽകിയിട്ടും ഈ രേഖകൾ കിട്ടിയില്ലെന്ന് ചൂണ്ടിക്കാട്ടി എസിപി തൃശൂർ സിറ്റി പോലീസ് കമ്മീഷണർക്ക് റിപ്പോർട്ടു നൽകി. കമ്മീഷണർ ഇക്കാര്യം പരാതിക്കാരനായ മുൻ എംപി ടി.എൻ.പ്രതാപനെ അറിയിക്കുകയായിരുന്നു.

Related Posts