രാജ്യത്തെ ഭരണഘടന സ്ഥാപനങ്ങളെയും ജനാധിപത്യം സംരക്ഷിക്കാനും രാഹുൽ ഗാന്ധിക്ക് ഐക്യദാർഢ്യം പ്രഖ്യാപിക്കണമെന്ന് കർണാടക സർക്കാർ ചീഫ് വിപ്പ് സലീം അഹമ്മദ് പ്രസ്താവിച്ചു. ദുബായ് ഇൻകാസ് സ്റ്റേറ്റ് കമ്മിറ്റിയുടെ ഒന്നാം വാർഷിക ആഘോഷ ചടങ്ങ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയിരുന്നു അദ്ദേഹം. എ.കെ.ആൻ്റണിക്ക് ശേഷം കേരളത്തിൽ നിന്നും വന്ന എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ ഉന്നതനായ നേതാവാണെന്ന് തെളിയിച്ച് കൊണ്ടിരിക്കുന്നു. അദ്ദേഹത്തെ കാത്തിരിക്കുന്നത് രാജ്യത്തിൻ്റെ ഉന്നത പദവികളാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
കെ പി സി സി ജനറൽ സെക്രട്ടറി എം.എം.നസീർ മുഖ്യ പ്രഭാഷണം നടത്തി. കെ.പി.സി.സി ജനറൽ സെക്രട്ടറി (മൈനോറിറ്റി) മുനീർ ആശംസകൾ അറിയിച്ചു. ദുബൈ ഇൻകാസ് സ്റ്റേറ്റ് പ്രസിഡണ്ട് റഫീക് മട്ടന്നൂർ അധ്യക്ഷത വഹിച്ചു. നാഷണൽ കമ്മിറ്റി ഭാരവഴികളായ കെ.സി.അബൂബക്കർ, സി.എ.ബിജു, നാസർ മാടായി, രാജി.എസ്.നായർ, ഷാജി ഷംസുദ്ദീൻ, ബാലൻ പവിത്രൻ, ബഷീർ നരണിപ്പുഴ, പ്രജീഷ് ബാലുശ്ശേരി, പ്രജീഷ് വിളയിൽ, എന്നിവർ സംസാരിച്ചു. ഷൈജു അംനാനപ്പാറ സ്വാഗതവും ദിലീപ് നന്ദിയും പറഞ്ഞു.