കേരള സമാജം ബാംഗ്ലൂർ, കെ.ആര്‍പുരം സോണ്‍ വനിതാ വിഭാഗത്തിന്‍റെ ആഭിമുഖ്യത്തില്‍ ഓണാഘോഷം നടത്തി. കേരളത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള സമാജം അംഗങ്ങളായ വീട്ടമ്മമാര്‍ തയ്യാറാക്കിയ രുചിയേറിയ ഓണസദ്യ പ്രത്യേക ആകര്‍ഷണമായി. 350 ഓളം ആളുകള്‍ പരിപാടിയില്‍ പങ്കെടുത്തു.

വനിതാ വിഭാഗം അംഗങ്ങളുടെ വിവിധ കലാപരിപാടികള്‍ നടന്നു. ആയിഷ ഹനീഫ്, രഞ്ജിത ശിവദാസ്, അംബിക സുരേഷ്, അമൃത സുരേഷ്, ഷമി മസ്താന്‍ എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി. പരീക്ഷയില്‍ ഉന്നത വിജയം നേടിയ സമാജം വനിതാ വിഭാഗം അംഗം ഹസീന ഷിയാസിനെ പരിപാടിയില്‍ ആദരിച്ചു. തിരുവാതിരക്കളിയില്‍ ഒന്നാം സ്ഥാനം നേടിയ ടീമിന് സമ്മാനം വിതരണം ചെയ്തു.