കൊല്ലം, കന്യാസ്ത്രീയെ മഠത്തിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. തമിഴ്‌നാട് മധുര സ്വദേശിനിയായ മേരി സ്‌കൊളാസ്റ്റിക്ക(33) ആണ് മരിച്ചത്. കഴിഞ്ഞ മൂന്ന് വർഷമായി മഠത്തിലെ അന്തേവാസിയാണ്.

ഇന്നലെ വൈകിട്ട് മൂന്ന് മണിക്കാണ് കൊല്ലം നഗരത്തിലെ ശങ്കേഴ്‌സ്‌ ആശുപത്രിക്ക് സമീപമുള്ള ആരാധനാലയത്തിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ഉടൻതന്നെ സമീപത്തെ ആശുപത്രിയിലേക്ക് എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഇവരുടെ ബന്ധുക്കൾ രണ്ട് ദിവസം മുമ്പ് മഠത്തിൽ എത്തിയിരുന്നു. ഇവർ ഡിപ്രഷൻ്റെ അവസ്ഥയിലായിരുന്നുവെന്നാണ് ആത്മഹത്യാക്കുറിപ്പിൽ നിന്നുമുള്ള വിവരം. സ്ഥലത്ത് നിന്ന് ആത്മഹത്യാക്കുറിപ്പും ലഭിച്ചു. സംഭവത്തിൽ പോലീസ് അന്വേഷണം നടക്കുന്നുണ്ട്.

Related Posts