ആലപ്പുഴ, കോട്ടയം, ഇടുക്കി, തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, എറണാകുളം ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ വരും മണിക്കൂറുകളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യത. മണിക്കുറിൽ 40 കിലോമീറ്റർ വേഗതയിൽ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

കഴിഞ്ഞ ദിവസം ദക്ഷിണേന്ത്യയിൽ തെക്കു വടക്ക് ദിശയിലായി ന്യൂനമർദ പാത്തി രൂപപ്പെട്ടതായി കാലാവസ്ഥ വകുപ്പ് അറിയിച്ചിരുന്നു. കേരളത്തിൻ്റെ കാലാവസ്ഥയെ അത് സ്വാധീനിക്കുന്നതിനാലാണ് ഇടിമിന്നലിനും മഴക്കും കാറ്റിനും സാധ്യതയേറുന്നത്. തുലാവർഷ സമാനമായ മഴയായിരിക്കും എന്നാണ് പ്രവചനം.

Related Posts