കണ്ണൂർ കുറുവയിൽ മിനി ലോറിയും കാറും കൂട്ടിയിടിച്ച് വയനാട് സ്വദേശിയായ അധ്യാപിക മരിച്ചു. കൽപറ്റ തെക്കുംതറ ചോലപ്പുറം വീട്ടിയേരി വീട്ടിൽ ശ്രീനിത ജിജിലേഷ് (32) ആണ് മരിച്ചത്. കൽപ്പറ്റ എൻഎസ്എസ് സ്‌കൂൾ ഐടി അധ്യാപികയായിരുന്നു.
ഇന്നലെ വൈകിട്ട് മൂന്നരയോടെയാണ് ശ്രീനിതയും കുടുംബവും സഞ്ചരിച്ച കാർ ലോറിയുമായി കൂട്ടിയിടിച്ചത്. അപകടത്തിൽ ശ്രീനിതയ്ക്കും ഭർത്താവ് ജിജിലേഷിനും ഇവരുടെ രണ്ട് കുട്ടികൾക്കും പരുക്കേറ്റു. ജിജിലേഷിൻ്റെയും കുട്ടികളുടേയും പരുക്ക് ഗുരുതരമല്ല. ഇവരെ കണ്ണുരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.