ചൈന വനിതാ ഏഷ്യാ കപ്പ് ഹോക്കി കിരീടം സ്വന്തമാക്കി. ഇന്ത്യയെ ഒന്നിനെതിരേ നാല് ഗോളിനായിരുന്നു ചൈന തോൽപ്പിച്ചത്. തോൽവിയോടെ വനിതാ ലോകകപ്പിന് നേരിട്ട് യോഗ്യത നേടാനുള്ള ഇന്ത്യയുടെ അവസരം നഷ്ടമായി. ചൈന, ചാമ്പ്യന്മാര് എന്ന നിലയില്‍ ലോകകപ്പിന് നേരിട്ട് യോഗ്യത ലഭിച്ചു.
കളിയുടെ ആദ്യ മിനിറ്റില്‍ തന്നെ ലീഡ് നേടിയശേഷമാണ് ഇന്ത്യ തോല്‍വി വഴങ്ങിയത്. നവനീത് കൗര്‍ പെനാല്‍റ്റി കോര്‍ണറിലൂടെയാണ് ഇന്ത്യയെ ആദ്യം മുന്നിലെത്തിച്ചത്. എന്നാല്‍, ഇതിനുശേഷം തിരിച്ചുവന്ന ചൈന തുടര്‍ച്ചയായി നാല് ഗോളുകള്‍ വര്‍ഷിച്ചാണ് മൂന്നാം കിരീടം സ്വന്തമാക്കിയത്.