ഹോങ്കോങ് ഓപ്പൺ പുരുഷ സിംഗിൾസിൽ ലക്ഷ്യ സെന്നും ഡബിൾസിൽ സാത്വിക്സായിരാജ് രങ്കിറെഡ്ഡി-ചിരാഗ് ഷെട്ടി സഖ്യവും ഫൈനലിൽ. ലക്ഷ്യ സെമിയിൽ ചൈനീസ് തായ്പേയുടെ ചോ ടിയെൻ ചെന്നിനെ നേരിട്ടുള്ള ഗെയിമുകൾക്ക് തോൽപ്പിച്ചു (23-21, 22-20).
രണ്ടുവർഷത്തിനുശേഷമാണ് ഇരുപത്തിനാലുകാരനായ ലക്ഷ്യ ഒരു പ്രധാന ടൂർണമെൻ്റിൻ്റെ ഫൈനലിൽ കടക്കുന്നത്. ഇന്ന് ചൈനയുടെ രണ്ടാം സീഡ് ലി ഷി ഫെങ്ങാണ് കിരീടപ്പോരിൽ എതിരാളി.
സാത്വിക്-ചിരാഗ് കൂട്ടുകെട്ട് ചൈനീസ് തായ്പേയുടെ ബിങ് വെയ് ലിന്നിനെയും ചെൻ ചെങ് കുവാനെയും 21-17, 21-15ന് മറികടന്നു. ഫൈനലിൽ ഇന്ന് ചൈനയുടെ ലിയാങ് വെയ് കെങ്-വാങ് ചാങ് സഖ്യത്തെ നേരിടും.