ശ്രീ നാരായണ സമിതിയുടെ ആഭിമുഖ്യത്തിൽ മഹാലയ അമാവാസി പിതൃതർപ്പണം സംഘടിപ്പിക്കുന്നു. അൾസൂർ ഗുരുമന്ദിരത്തിൽ സെപ്റ്റംബർ 21ന് ഞായറാഴ്‌ച രാവിലെ 5.30ന് ആരംഭിക്കുന്ന പിതൃതർപ്പണ ചടങ്ങുകൾക്ക് സമിതി പൂജാരിമാർ കാർമീകത്വം വഹിക്കും.

പിതൃനമസ്‌കാരം, കൂട്ടനമസ്‌കാരം, തിലഹവനം, ശാന്തിഹവനം, അന്നദാനം എന്നീ വഴിപാടുകൾക്കുള്ള സൗകര്യങ്ങൾ ഉണ്ടായിരിക്കും. കൂടുതൽ വിവരങ്ങൾക്ക് സമിതി ഓഫീസുമായി ബന്ധപ്പെടേണ്ടതാണെന്ന് സമിതി ജനറൽ സെക്രട്ടറി എം.കെ രാജേന്ദ്രൻ അറിയിച്ചു. ഫോണ്‍: 080 25510277, 25548133

Related Posts