സമുദായാചാര്യൻ ഭാരത കേസരി മന്നത്ത് പത്മനാഭൻ്റെ 148-മത് ജന്മദിനം എൻ. എസ്സ്. എസ്സ്.കർണ്ണാടക ആർ.ടി.നഗർ കരയോഗം ആഘോഷിച്ചു. കരയോഗാധ്യക്ഷൻ ശ്രീ.എൻ. വിജയ് കുമാറും, സ്ത്രീ ശക്തി പ്രസിഡന്റ് ശ്രീമതി. സുജാദേവിയും ചേർന്ന് ഭദ്രദീപം കൊളുത്തി ഉത്‌ഘാടനം ചെയ്തു. എൻ.എസ്സ്.എസ്സ്. കർണ്ണാടക ഉപാധ്യക്ഷൻ ശ്രീ. എം. എസ്സ്. ശിവപ്രസാദ് ജയന്തി സന്ദേശം നൽകി. തുടർന്ന് പങ്കെടുത്ത എല്ലാവരും ആചാര്യൻ്റെ ഛായാചിത്രത്തിൽ പുഷ്പാർച്ചന നടത്തുകയും പ്രസിഡ­ണ്ട് പ്രതിജ്ഞ ചൊല്ലിക്കൊടുക്കുകയും ചെയ്തു. യുവശക്തി അംഗങ്ങളായ കുമാരി. നിഖിത ഹരിഹരനും കുമാരി.നിതുന ഹരിഹരനും ചേർന്ന് സമുദാചാര്യൻ്റെ ജീവചരിത്രം അവതരിപ്പിച്ചു. കരയോഗം ഖജാൻജി ശ്രീ. കെ.മോഹനൻ നായർ, ഉപ കാര്യദർശി ശ്രീ.പി. പ്രസന്നകുമാർ എന്നിവർ നേതൃത്വം നൽകിയ ആഘോഷചടങ്ങിൽ സംഘടനയുടെ ജനറൽ സെക്രട്ടറി ശ്രീ.പി. എം.ശശീന്ദ്രൻ, മുൻ ചെയർമാൻ ശ്രീ.ആർ.വിജയൻ നായർ, ബോർഡ്‌ മെമ്പർ ശ്രീ. കെ.ബി.മുകുന്ദൻ, പ്രവർത്തക സമിതി അംഗങ്ങളായ ശ്രീ. രാജീവ്‌, ശ്രീ. സുജിത് കുമാർ, ശ്രീ.ശശികുമാരൻ നായർ സ്ത്രീ ശക്തി കാര്യദർശി ഡോ. പ്രീത അശോക്, ഖജാൻജി ശ്രീമതി. ജയ മോഹൻ,ശ്രീമതി. തങ്കം പ്രസാദ്, ശ്രീമതി. രത്‌നമ്മ, ശ്രീമതി.ലത മുകുന്ദൻ, ശ്രീമതി. സ്മിത, യുവശക്തി അധ്യക്ഷൻ ശ്രീ. വിഷ്ണു മോഹൻ എന്നിവർ പങ്കെടുത്തു.

Related Posts